29 March 2024 Friday

ചേറ്റുവ ഹാർബറിൽ മത്സ്യം ഇറക്കുന്നതിനിടെ താനൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു..

ckmnews

ചേറ്റുവ  ഹാർബറിൽ മത്സ്യം ഇറക്കുന്നതിനിടെ താനൂർ സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. താനൂർ ഒട്ടുംപ്പുറം പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ കുഞ്ഞിൻ്റെ പുരക്കൽ ഹനീഫ (49)യാണ് മരിച്ചത്. 


താനൂർ നിന്നും മൽസബന്ധനത്തിന് പോയ ബിസ്മില്ല എന്ന വെള്ളത്തിലെ തൊഴിലാളിയാണ് ഹനീഫ. ചൊവ്വാഴ്ചയാണ് ഇവർ മത്സബന്ധനത്തിന് പുറപ്പെട്ടത്. ഇന്നലെ രാവിലെ ചേറ്റുവ ഹാർബറിൽ മൽസ്യം ഇറക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.