29 March 2024 Friday

അമിത വേഗതയില്‍ സര്‍വീസ് ; ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു

ckmnews

കുന്നംകുളം: മനുഷ്യജീവന് ഭീഷണിയാകുന്ന വിധത്തിൽ അമിത വേഗതയിൽ അശ്രദ്ധമായി സർവീസ് നടത്തിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം ഗുരുവായൂർ റോഡിൽ സർവീസ് നടത്തുന്ന മനു കൃഷ്ണ ബസ്സാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തത്.