19 April 2024 Friday

വീട് നിര്‍മ്മാണത്തിന് സഹായം നല്‍കി

ckmnews

*വീട് നിർമ്മാണത്തിന്  സഹായം നല്‍കി*


ചങ്ങരംകുളം:ഓട്ടോ തൊഴിലാളിയായ ഉദിനുപറമ്പ് സ്വദേശി അബ്ദുല്‍ ഖാദറിന്റെ വീട് നിര്‍മാണത്തിന് വെൽഫെയർ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിററി ധനസഹായം നല്‍കി.ഉദിനുപറമ്പ് യൂനിറ്റ് പ്രസിഡൻ്റിന് പഞ്ചായത്ത് കമ്മിററി പ്രസിഡൻ്റ് എം.കെ.അബ്ദുൾ റഹിമാൻ സഹായം കൈമാറി.വീടിൻ്റെ ബാത്ത് റൂം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഹംസ മാട്ടം, അബ്ദുട്ടി പാവിട്ടപ്പുറം,ലബീബ് സാക്കിർ എന്നിവർ സന്നിഹിതരായിരുന്നു.