20 April 2024 Saturday

പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

ckmnews


പൊന്നാനി :പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകളിലായി 2500-ൽപ്പരം വിദ്യാർഥികളാണ് മാറ്റുരച്ചത്.

ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മാറഞ്ചേരിയും ഹൈസ്‌കൂൾ വിഭാഗത്തിൽ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും ചാമ്പ്യന്മാരായി. യു.പി. വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളും എൽ.പി. വിഭാഗത്തിൽ ജി.എൽ.പി. സ്‌കൂൾ തെയ്യങ്ങാടും ഒന്നാമതായി.


സാമൂഹ്യശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മാറഞ്ചേരിയാണ് ഓവറോൾ ചാമ്പ്യൻമാർ. ഹൈസ്‌കൂൾ വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളാണ് ഒന്നാമത്.യു.പി. വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളും എൽ.പി. വിഭാഗത്തിൽ ജി.എൽ.പി.എസ്. പുറങ്ങും ചാമ്പ്യന്മാരായി.തത്സമയ പ്രവൃത്തിപരിചയമേളയിൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, എൽ.പി. വിഭാഗങ്ങളിൽ ഈഴുവത്തിരുത്തി ഐ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂളും യു.പി. വിഭാഗത്തിൽ വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളും ഒന്നാമതായി.സമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പൊന്നാനി എ.ഇ.ഒ. ഷോജ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർഥൻ സമ്മാനവിതരണം നടത്തി.