23 April 2024 Tuesday

സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളിൽ അന്വേഷണം വൈകരുത് ,സ്റ്റേഷനുകളിൽ സിസിടിവി പ്രവ‍‍ർത്തിക്കണം-മുഖ്യമന്ത്രി

ckmnews

തിരുവനന്തപുരം : സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാൽ സ്റ്റേഷൻ അതിർത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സ്റ്റേഷൻ അതിർത്തി പറഞ്ഞ് ചിലർ പരാതികൾ മടക്കി അടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട് . ഇത് അം​ഗീകരിക്കാൻ ആകില്ല. അതിക്രമങ്ങൾക്ക് വിധേയരാകുന്ന കുട്ടികളുടെ കേസിൽ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കിൽ അവരുടെ അറസ്റ്റിന് കാലതാമസം വരുത്തരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം.ട്രാൻസ്ജെണ്ടേഴ്സിനോട് മനുഷ്യത്വപരമായി പെരുമാറണം.ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തണം. വനിതാ ഡെസ്ക് എല്ലാ പൊലീസ് സ്റ്റേഷനിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.


മനുഷ്യാവകാശ ലംഘനം,അന്യായ തടങ്കൽ, മൂന്നാംമുറ എന്നിവ അം​ഗീകരിക്കാൻ ആകില്ല.മുറിവേറ്റവരേയും മദ്യത്തിനും ലഹരിക്കും അടിമയായവരേയും അറസ്റ്റ് ചെയാൽ മെഡിക്കൽ പരിശോധന നടത്തിയശേഷമേ സ്റ്റേഷനിൽ എത്തിക്കാവു.സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.സൈബർ കുറ്റാന്വേഷണത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.