19 April 2024 Friday

നരബലി:മൃത​ദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി,രക്തം കണ്ടാൽ ഭയമില്ല-ലൈലയും ഷാഫിയും പൊലീസിനോട്

ckmnews

കൊച്ചി : ഇലന്തൂർ നരബലിയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മൃതദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി . വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയതെന്നാണ് ലൈല മൊഴി നൽകിയിട്ടുള്ളത് . രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ ചെയ്തതെന്നും ലൈല മൊഴി നൽകി.


താൻ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു.  വർഷങ്ങൾക്കു മുമ്പ് ആലുവയിൽ അറവുശാലയിൽ ജോലിചെയ്തിട്ടുണ്ട്‌ . അതുകൊണ്ടുതന്നെ രക്തംകണ്ടാൽ തനിക്ക്  ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു . 


കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു . ഷാഫിയുടെ നിർദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു