23 April 2024 Tuesday

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആലംകോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി.

ckmnews

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആലംകോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി.


ചങ്ങരംകുളം:രാജ്യത്തെ വികസനത്തിന്റെ  അനന്തവിഹായസിലേക്ക്  കൈ പിടിച്ചുയർത്തിയ നവഭാരത ശില്പി രാജീവ്ജിയുടെ ജന്മദിനചരണവും സത്ഭാവന പ്രതിജ്ഞയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ആലംകോട്  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അഡ്വ.സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ആലംകോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ടി  കാദർ,  ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹുറൈർ കൊടക്കാട്,  ആലംകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺലാൽ  സത്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൈസൽ സ്നേഹ നഗർ, സലീം ചങ്ങരകുളം, സുഹൈർ ഏറവാറം കുന്ന്, അംഷിദ കാളച്ചാൽ എന്നിവർ പങ്കെടുത്തു.