23 April 2024 Tuesday

അക്കിക്കാവ് കമ്പിപാലത്ത് സ്വകാര്യ ബസ്സും ബൈക്കും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ckmnews

അക്കിക്കാവ് കമ്പിപാലത്ത്

സ്വകാര്യ ബസ്സും ബൈക്കും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 


കുന്നംകുളം:അക്കിക്കാവ് കമ്പിപാലത്ത്

സ്വകാര്യ ബസ്സ്ബൈക്കിലിടിച്ച്  സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. കൊപ്പം സ്വദേശി കൈപ്പിലത്തോടി വീട്ടിൽ 35 വയസ്സുള്ള റസാക്ക് സഹോദരൻ 25 വയസ്സുള്ള ഹർഷദ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന അലങ്കാർ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും കാലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകൻ വിഷ്ണുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.