24 April 2024 Wednesday

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് നാളെ മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമാവും

ckmnews

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് നാളെ മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമാവും


ചങ്ങരംകുളം:ഉപജില്ല ശാസ്ത്രോത്സവത്തിന് നാളെ തുടക്കമാവും.13,14,15 തീയതികളിലായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർസെക്കൻഡറി സ്കൂൾ, എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ, എ യു പി എസ് വെറൂർ എന്നിവിടങ്ങളിലാണ് ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര  ഐടി പ്രവർത്തി പരിചയമേള നടക്കുന്നത്.പ്രധാന വേദിയായ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നാളെ വൈകിട്ട് മൂന്ന് മണിക്ക് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിക്കും. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മിസിരിയ സൈഫുദ്ദീൻ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക്‌,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ  ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.