16 April 2024 Tuesday

തണൽ സേവന കേന്ദ്രം നാടിന് സമർപ്പിച്ചു...*

ckmnews

*തണൽ സേവന കേന്ദ്രം നാടിന് സമർപ്പിച്ചു...*


ചങ്ങരംകുളം:കോക്കൂർ മടത്തുംപുറം തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഔപചാരിക ഉൽഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ അൻവർ നിർവ്വഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ഇ.വി മുജീബ് മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.തണൽ ട്രസ്റ്റ് ചെയർമാൻ സി.എം റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.എ സുലൈമാൻ സ്വാഗതവും, ഹുസൈൻ ബുഖാരി നന്ദിയും നിർവ്വഹിച്ചു.