28 March 2024 Thursday

ധനയ് കൃഷ്ണയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

ckmnews


എടപ്പാൾ: എൽ കെ ജി വിദ്യാർത്ഥിയായ ധനയ് കൃഷ്ണയ്ക്ക്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. വട്ടംകുളം കുറ്റിപ്പാല സ്വദേശിയായ പാലക്കോട്ടിൽ രമ്യയുടെയും ഗുരുവായൂർ അകമ്പടി സന്ദീപിന്റെയും മകനായ ധനയ്

11 പച്ചക്കറികൾ, 19 വാഹനങ്ങൾ,16 മൃഗങ്ങൾ, 18 പഴങ്ങൾ, ശരീരത്തിന്റെ 14 ഭാഗങ്ങൾ,15 ഇന്ത്യൻ പ്രസിഡണ്ട്മാർ , 16 കല പുസ്തക സംസ്കാരം, 14 ജില്ലകൾ, ഒരു വർഷത്തിലെ മാസങ്ങൾ,  ആഴ്ചയിലെ ദിവസങ്ങൾ, 5 സ്വരാക്ഷരങ്ങളും മഴവില്ലിന്റെ നിറവും  തിരിച്ചറിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്ന റെക്കോർഡ് കരസ്ഥമാക്കിയത്. നേട്ടം കൈവരിച്ചതോടെ  സ്കൂളിൽ നിന്നും  നാട്ടുകാരിൽ നിന്നും  അഭിനന്ദന പ്രവാഹമാണ് ഈ മിടുക്കനെ   തേടിയെത്തുന്നത്.