19 April 2024 Friday

അസബാഹ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധറാലി നടത്തി

ckmnews



ചങ്ങരംകുളം:ലഹരിക്കെതിരെ പോരാടാനുളള ആഹ്വാനവുമായി അസബാഹ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ

വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധറാലി നടത്തി.എൻ എസ് എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ്  പാവിട്ടപ്പുറം സെന്ററിൽ ലഹരി വിരുദ്ധ റാലി നടത്തിയത്. പ്രിൻസിപ്പാൾ വില്ലിംഗ്ടൺ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംസിയ, ഗൈഡ് ക്യാപ്റ്റൻ സുമിത, അധ്യാപകരായ സുവിത,തൻസീർ,അബ്ദുൾ ലത്തീഫ്,ക്രിസ്റ്റീന,സജ്ന,അലി എന്നിവർ നേതൃത്വം നൽകി.