16 April 2024 Tuesday

വളയംകുളം എംവിഎം റെസിഡന്ഷ്യൽ ഹയർ സെക്കന്ററി സ്കൂളിലെ കലോത്സവം പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:വളയംകുളം എംവിഎം റെസിഡന്ഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ EKTARA 2022 സ്കൂൾ കലോത്സവം പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയും,എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളെയും ട്രോഫി നൽകി ആദരിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ റഷീദ് കരിങ്കപ്പാറ സ്വാഗതം പറഞ്ഞു. എം.വി.എം പ്രസിഡണ്ട് ബഷീർ എം.വി അധ്യക്ഷത വഹിച്ചു.എംവി.എം വൈസ് പ്രിൻസിപ്പാൾ ആലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.അസ്സബാഹ് ആർട്സ് & സയൻസ് കോളേജ്  ജനറൽ സെക്രട്ടറി വി.മുഹമ്മദ് ഉണ്ണി ഹാജി,എംവി.എം ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ, വൈസ് പ്രസിഡന്റുമാരായ ഹസ്സൻ മാസ്റ്റർ, വി.വി മൂസക്കുട്ടി, ചങ്ങരംകുളം മണ്ഡലം കെ എൻ എം പ്രസിഡണ്ട്‌ ഹമീദ് മാസ്റ്റർ, സെക്രട്ടറി എൻ.ഹമീദ് കോക്കൂർ,  ട്രഷറർ എം.വി സാലിഹ്, മെമ്പർമാരായ ഒ.പി.മുഹമ്മദലി,എൻ സൈനു, ഷെഫീഖ് ഏറവറാംകുന്ന്, റസാഖ് പെരുമുക്ക് എന്നിവർ സംബന്ധിച്ചു.ഇന്നും നാളെയും ആർട്സ് നടക്കുമെന്ന് വൈസ് പ്രിൻസിപ്പാൾ ആലിക്കുട്ടി  അറിയിച്ചു.