25 March 2023 Saturday

യുവതിയുടെ ആത്മഹത്യ, പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ckmnews

കണ്ണൂർ: കണ്ണൂരിൽ ഭർത്തൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട്  സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.