21 March 2023 Tuesday

ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA

ckmnews

ജില്ലയില്‍  വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ  എംഡിഎംഎ യുമായി  മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ


പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ


പിടികൂടിയത്  അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം  ക്രിസ്റ്റല്‍ MDMA 


അതി മാരക ലഹരിമരുന്നായ  എംഡിഎംഎ യുമായി  മൂന്നംഗ ലഹരി കടത്തു സംഘം കോട്ടക്കൽ പോലീസിന്റെ പിടിയിലായി.പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി  മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29),വെളിയത്ത് ഹാറൂൺ അലി  (29) എന്നിവരെയാണ് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം  ക്രിസ്റ്റല്‍ MDMA യുമായി പിടികൂടിയത്.ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍(എംഡിഎംഎ)സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍  അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന   സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍  കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ചില കണ്ണികളെ കുറിച്ചും മലപ്പുറം  ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അസ്ഥാനത്തില്‍ മലപ്പുറം   ഡിവൈഎസ്പി അബ്ദുൽ ബഷീർ ,കോട്ടക്കൽ പൊലീസ്  ഇന്‍സ്പെക്ടർ എംകെ ഷാജി എന്നിവരുടെ  നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘവും ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീ ക്ഷണത്തിനൊടുവിലാണ്  വില്‍പനയ്ക്കായെത്തിച്ച 50 ഗ്രാം എംഡിഎംഎ യുമായി സംഘത്തെ വലയിലാക്കിയത്.ബാംഗ്ലൂർ പോയതിന് ശേഷം രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി  അവിടെയുള്ള ഏജന്‍റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വില പറഞ്ഞുറപ്പിച്ചാണ്  പ്രത്യേക കാരിയര്‍മാര്‍ മുഖേനെ മയക്ക്മരുന്ന്  കേരളത്തിലേക്ക് എത്തിക്കുന്നത്.പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്,കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ്  ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് ഇവ കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി ഗ്രാമിന് പതിനായിരം രൂപ മുതല്‍ വിലയിട്ടാണ്  ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പന നടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും  അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ  എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്.ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍  മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു .യുവാക്കളെ ലക്ഷ്യം വച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക്  കടത്തുന്ന  ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്  അറിയിച്ചു.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസ്  ന്‍റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, കോട്ടക്കൽ സിഐ  എംകെ ഷാജി ,എസ്.ഐ.മാരായ പ്രിയൻ എസ്കെ,ഗിരീഷ് എംഇ,എസ് സിപിഒ വിശ്വനാഥൻ,സിപിഒ മാരായ രതീഷ് പി, രതീഷ് വിപി എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്കോഡ് അംഗങ്ങളായ ദിനേഷ് ഐകെ, ഷഹേഷ് ആർ, ജസീർ കെകെ, സലീം പി,സിറാജ്ജുദ്ധീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്തിരൂർ താലൂക്ക് തഹസിൽദാർ(എൽആർ )ഷീജ യുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കും