25 April 2024 Thursday

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം ഭൂമി കുലുങ്ങിയതെന്ന് സംശയം ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി.

ckmnews

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം


ഭൂമി കുലുങ്ങിയതെന്ന് സംശയം ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി.


മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി.മലപ്പുറം കോട്ടക്കൽ മേഖലയിൽ ആമപ്പാറ, ചിനക്കൽ, ചങ്കുവെട്ടി,പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂർ, ചെറുശ്ശോല, എന്നീ മേഖലകളിലാണ് ഇന്നലെ രാത്രി 10 നും 10.05നും ഭൂമിക്കടിയിൽ നിന്നും മുരൾച്ച പോലെ ശബ്ദം കേട്ടത്.ഇതിനു പിന്നാലെ പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായി. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ വന്നതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്തിറങ്ങി. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി.