25 April 2024 Thursday

പൊതുസ്ഥലം കയ്യേറി അനധികൃത കെട്ടിട നിർമ്മാണം തടയണം-യുഡിഎഫ്

ckmnews

പൊതുസ്ഥലം കയ്യേറി അനധികൃത കെട്ടിട നിർമ്മാണം തടയണം-യുഡിഎഫ്


ചങ്ങരംകുളം:ഹൈവേയിലെ കിഴക്കേ റോഡ് ജംഗ്ഷനിൽ അനധികൃതമായി PWD  സ്ഥലം കയ്യേറി നടത്തുന്ന സ്ഥിര കെട്ടിട നിർമ്മാണ പ്രവർത്തികൾ തടയണമെന്ന് യുഡിഎഫ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി മന്ത്രി, ജില്ലാ കലക്ടർ, ബന്ധപ്പെട്ട  അധികൃതർക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു. പി പി. യൂസഫലി അധ്യക്ഷതവഹിച്ച യോഗം ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു, പിടി കാദർ സിദ്ധിഖ് പന്താവൂർ, ഷാനവാസ് വട്ടത്തൂർ, , എ പി അബ്ദുസ്സലാം എന്ന കുഞ്ഞു, ബഷീർ കക്കടിക്കൽ , സി കെ വാപ്പുനു ഹാജി, രഞ്ജിത്ത് അടാട്ട്, ഉമ്മർ തലാപ്പിൽ, മാമു വളയംകുളം ഹമീദ് ചെയ്യാനൂർ  എന്നിവർ സംസാരിച്ചു