24 April 2024 Wednesday

ലഹരിക്കെതിരെ നാഷണൽ ഐടിഐ വിദ്യാർത്ഥി റാലി നടത്തി

ckmnews

ലഹരിക്കെതിരെ നാഷണൽ ഐടിഐ വിദ്യാർത്ഥി റാലി നടത്തി


എടപ്പാൾ: ലഹരിക്കെതിരെ  ബഹുജനങ്ങളെ ബോധവത്കരിക്കാൻ നടുവട്ടം നാഷണൽ ഐടിഐ വിദ്യാർത്ഥികൾ റാലി നടത്തി.നാഷണൽ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇബ്രാഹിം മൂതൂർ ഫ്ളാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് ഉൽഘാടനം ചെയ്തു.എക്സൈസ് പൊന്നാനി റേഞ്ച് ഇൻസ്പെക്ടർ ജിനേഷ്  പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രിൻസിപ്പാൾ എസ് അർജുൻ അധ്യക്ഷത വഹിച്ചു. നാസർ കൊലക്കാട് എം ശ്രീനിവാസ് , അബ്ദു പടീഞ്ഞാക്കര,വി വാസു , മുബശിർ എം പ്രസംഗിച്ചു.