25 April 2024 Thursday

എം. റഷീദ് ഫൗണ്ടേഷന്റെ ഉദ്ഘാടനം പി.നന്ദകുമാർ എം എൽ എ നിർവഹിച്ചു

ckmnews

എം. റഷീദ് ഫൗണ്ടേഷന്റെ ഉദ്ഘാടനം പി.നന്ദകുമാർ എം എൽ എ നിർവഹിച്ചു


എരമംഗലം:പ്രശസ്ത എഴുത്തുകാരനും ഇടതു സൈദ്ധാന്തികനും സ്വതന്ത്ര സമര സേനാനിയുമായ  എം. റഷീദിന്റെ സ്മരണാർത്ഥം ആരംഭിച്ച എം റഷീദ് ഫൗണ്ടേഷന്റെ  ഉദ്ഘാടനം വെളിയങ്കോട് എംടിഎം കോളേജിൽ വെച്ച് കേരള നിയമസഭാംഗം പി.നന്ദകുമാർ നിർവഹിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മൂന്ന് തലമുറ സംഭാവന നൽകിയ കുടുംബാംഗം എന്ന നിലയിലും പ്രശസ്ത എഴുത്തുകാരനായ എം റഷീദ് എന്ന മഹാ വ്യക്തിത്വത്തെ പുതുതലമുറ കൂടുതൽ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കവി സച്ചിദാന്ദൻ ഓൺ ലൈൻ വഴി തത്സമയം സംസാരിച്ചു.പത്രപ്രവർത്തനം,ആക്ടിവിസം,സാഹിത്യം, രാഷ്ട്രീയം എന്നീ മേഖലകളിലെ മികച്ച  സംഭാവനകൾക്കുള്ള പ്രഥമ എം. റഷീദ് പുരസ്‌കാരം പ്രശസ്ത കാർട്ടൂണിസ്റ്റ് ഇപി ഉണ്ണി ദലിത് ക്യാമറയുടെയും നീലഗിരി ശുചിത്വ തൊഴിലാളി യൂണിയന്റെയും സ്ഥാപകൻ ഡോ. റയീസ് മുഹമ്മദിന് സമ്മാനിച്ചു.തുടർന്ന് എം റഷീദ് അനുസ്മരണ പ്രഭാഷണവും പ്രസന്റേഷനും വേറിട്ട അനുഭവമായി. എംടിഎം കോളേജ് വിദ്യാർത്ഥികളുമായി കാർട്ടൂണിസ്റ്റ് ഇപി ഉണ്ണിയും പി നന്ദകുമാർ എം.എൽ.എ യും നടത്തിയ കാർട്ടൂൺ രാഷ്ട്രീയം എന്ന സെഷൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ കാർട്ടൂണിസ്റ്റ് ഇപി ഉണ്ണിക്കുള്ള ഉപഹാരം  നൽകി, എം. റഷീദ് ഫൗണ്ടേഷൻ എംഡി അഡ്വ ബോബിക്കുഞ്ഞു അദ്ധ്യക്ഷൻ ആയിരുന്നു.എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ.വികെ അബ്ദുൽ അസീസ്, എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ ഹവ്വാവുമ്മ, എം ഇ എസ് കോളേജ് പൊന്നാനി മുൻ പ്രിൻസിപ്പൽ ബേബി ടിവി അബ്ദുറഹ്മാൻ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു എം. റഷീദ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ:കടവനാട് മുഹമ്മദ് സ്വാഗതവും ഫൈസൽ ബാവ, ടിവി അബ്ദുറഹ്മാൻ  നന്ദിയും പറഞ്ഞു