25 April 2024 Thursday

കുന്നംകുളത്ത് 71 വയസ്സുകാരനെ ഹണിട്രാപ്പിൽ കുടുക്കിനഗ്ന ചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി ലക്ഷങ്ങൾ തട്ടിയ പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശിയായ യുവതി പിടിയിൽ

ckmnews

കുന്നംകുളത്ത്  71 വയസ്സുകാരനെ ഹണിട്രാപ്പിൽ കുടുക്കിനഗ്ന ചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി 


ലക്ഷങ്ങൾ തട്ടിയ പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശിയായ യുവതി പിടിയിൽ


കുന്നംകുളം:ഹണി ട്രാപ്പിലൂടെ  യുവതിയും 71 വയസ്സുകാരനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും.മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശിനിയായ  യുവതിയെ   കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് തിപ്പിലശ്ശേരി തിരുവാതിര വീട്ടിൽ രാജി(35)നെയാണ് കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ചാവക്കാട് സ്വദേശിയായ 71 കാരനെയാണ് യുവതി കുന്നംകുളത്ത് എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തിയത്.തുടർന്ന് ബന്ധുക്കൾക്ക് സോഷ്യൽ മീഡിയ വഴി അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.