28 March 2024 Thursday

കോഴിക്കോട് രാമനാട്ടുകരയില് ബസ് ഇടിച്ച് വയോധികൻ മരിച്ചു;

ckmnews

രാമനാട്ടുകര സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുന്നതിന്റെ തൊട്ടു മുന്നിൽ വെച്ച് വയോധികൻ ബസ് തട്ടി മരിച്ചു. രാമനാട്ടുകര മാന്ത്രമ്മൽ സ്വദേശി കുട്ടായി [ 80 ] ആണ് മരണപ്പെട്ടത്.


സ്റ്റാന്റിലേക്ക് പ്രവേശിക്കുകയായിരുന്ന കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ടയറുകൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറി ഇറങ്ങുകയും ഇയാൾ വീഴുകയുമായിരുന്നു. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വേഗതയിൽ വരുന്ന ബസ്സുകൾ പെട്ടെന്ന് സ്റ്റാന്റിലേക്ക് തിരിയുന്നത്  കാരണമാണ് ഇവിടെ ഇടക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് നാട്ടുകാർ.