28 March 2024 Thursday

പൊന്നാനി ഈശ്വരമംഗലത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ കടന്നൽ കൂടിളകി; ആറ് തൊഴിലാളികൾക്ക് പരിക്ക്..

ckmnews

ജോലിക്കിടയിൽ  കടന്നല്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ ആറ്‌ തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റു. പൊന്നാനി ഈശ്വരമംഗലത്ത്‌ വീട്‌ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കാണ്‌ കടന്നല്‍ കുത്തേറ്റത്‌. മൂന്ന്‌ പേര്‍ക്ക്‌ സാരമായി പരിക്കേറ്റു.പൊന്നാനി ഈശ്വരമംഗലത്ത്‌ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ജോലി ചെയ്യുയന്നതിനിടെയാണ്‌ സംഭവം.


നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരെ കൂട്ടമായി എത്തിയ കടന്നല്ലുകള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പൊന്നാനി സ്വദേശികളായ പുള്ളി വളപ്പില്‍ ബദറു (55), മാളിയേക്കല്‍ ദിനേശന്‍ (45), പുളിച്ചില്‍ അയ്യൂബ്‌ (57) എന്നിവര്‍ക്ക്‌ സാരമായി പരിക്കേറ്റു. കൂടാതെ മറ്റു തൊഴിലാളികളായ നടുവിള വീട്ടില്‍ ശശിധരന്‍ (63) , കണ്ടന്‍ ശ്ശേരി ജമാല്‍ (45 ), മാളിയേക്കല്‍ മുജീബ്‌ (45) എന്നിവര്‍ക്കും പരിക്കേറ്റു. തൊഴിലാളികളുടെ മുഖത്തും, മറ്റു ശരീരഭാഗങ്ങളിലുമാണ് കടന്നല്‍ കുത്തേറ്റത്. ഏറെ നേരം കടന്നലുകളുടെ കൂട്ട ആക്രമണമുണ്ടായി. തുടര്‍ന്ന്‌ തീ കത്തിച്ച്‌ കടന്നലുകളെ തുരത്തുകയായിരുന്നു.  പരിക്കേറ്റവരെ പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി.