23 April 2024 Tuesday

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നടത്തുന്ന വാഹനപ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ckmnews


ചങ്ങരംകുളം:തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന വാഹനപ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി.ജാഥാ ക്യാപ്റ്റൻ വിപി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.മാധവൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജയന്തി കെസി അധ്യക്ഷത വഹിച്ചു.കെ പ്രഭാകരൻ,എംപി മോഹൻ,കദീജ ഇരുമ്പിളിയം,സി സെയ്തലവി തുടങ്ങിയവർ സംസാരിച്ചു