28 March 2024 Thursday

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 37,520

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്, 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 560 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്.