23 April 2024 Tuesday

വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

ckmnews

വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്


പാലക്കാട് : വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം. പാവുകോണം സെയ്തലവിയുടെ മകൻ സവാദ് ആണ് മദ്രസയ്‌ക്കുള്ളിൽ തൂങ്ങി മരിച്ചത്.


പടിഞ്ഞാറ്റുമുറി തർബിയത്തുൽ ഇസ്ലാം മദ്രസയിലാണ് വിദ്യാർത്ഥിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മാനസിക വളർച്ച കുറവുളള കുട്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.