23 April 2024 Tuesday

കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു

ckmnews

കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു


കോഴിക്കോട്: ഇന്ന് പുലര്‍ച്ച് അഞ്ച് മണിയോടെ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോടിന് സമീപം അരീക്കാട് ഉണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി ഷഫീഖാണ് മരിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷഫീഖ് റോഡില്‍ തെറിച്ചുവീണു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.