25 April 2024 Thursday

തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ പ്രതിയെ അന്വേഷണസംഘം പിടികൂടിയത് കടവല്ലൂരിൽ നിന്ന്

ckmnews

തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ


പ്രതിയെ അന്വേഷണസംഘം പിടികൂടിയത് കടവല്ലൂരിൽ നിന്ന് 


പെരുമ്പിലാവ് :തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കടവല്ലൂരിൽ നിന്നും പിടികൂടി. ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്.ഇയാൾ തൃശൂരിലെത്തിയതായി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കരർ ഇന്ന് വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു.


കഴിഞ്ഞ ആഗസ്റ്റ് 20 നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കാണാനെന്ന പേരിലെത്തിയതായിരുന്നു ആസിഫ്. ഹഷിതയുടെ മാതാപിതാക്കൾ വളരെ സ്നേഹത്തോടെയാണ് നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കടന്ന ആസിഫ്‌ ഭാര്യയെ അരുംകൊല ചെയ്യുകയായിരുന്നു. കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ്  ആസിഫെത്തിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി.