28 March 2024 Thursday

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

ckmnews

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് യോഗ ശേഷം നേതാക്കള്‍ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യര്‍ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.