28 March 2024 Thursday

സംസ്ഥാനത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

ckmnews

സംസ്ഥാനത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

സംസ്ഥാനത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ബ​ഷീ​ര്‍, കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ (70), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ര്‍ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​രു​ഷോ​ത്ത​മ​ന്‍ വി​മു​ക്ത ഭ​ട​നാ​ണ് ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴു പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്.മുഹമ്മദ് ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.