19 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സൂഫി പറഞ്ഞ കഥ നോവൽ ചർച്ച

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സൂഫി പറഞ്ഞ കഥ നോവൽ ചർച്ച


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ കെ പി രാമനുണ്ണി രചിച്ച സൂഫി പറഞ്ഞ കഥ എന്ന നോവൽ ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത്,ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.പൊന്നാനിയുടെ മഹത്തരമായ മതേതരത്വത്തിൻ്റെ പൈതൃക ഭൂമികയിൽ ഇതൾ വിടർത്തുന്ന സൂഫി പറഞ്ഞ കഥ സമകാലത്തും ബഹുസ്വരതയുടെ പ്രതീകമായി നിലകൊള്ളുന്നു എന്ന് ആമുഖ ഭാഷണത്തിൽ വിശദീകരിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.സി എം ബാലാമണി ടീച്ചർ ചർച്ചക്ക് ആശംസകൾ അറിയിച്ചു.എൻ ദാമോദരൻ രചിച്ച എം എൻ റോയ് സ്വാതന്ത്ര്യാനേഷിയായ വിപ്ലവകാരി എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.