25 April 2024 Thursday

വെള്ളി പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍പാദം അറുത്തെടുത്തു

ckmnews

ജയ്പൂർ : രാജസ്ഥാനില്‍ വയോധികയോട് കൊടും ക്രൂരത.  വെള്ളിപ്പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാല്‍ അറുത്തുമാറ്റി.  രാജസ്ഥാനിലെ ജയ്‌പുരിലാണ് നാടിനെ നടുക്കിയ. മീന കോളനിയിലെ താമസക്കാരിയായ നൂറുവയസ്സുള്ള ജമുനാദേവിയുടെ കാസാണ് മോഷ്ടാക്കൾ അറുത്തുമാറ്റിയത്. ഞായറാഴ്ച രാവിലെയാണ് ക്രൂരമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വയോധികയെ ബലമായി പിടിച്ച് വച്ച് കാല്‍ മുറിച്ച ശേഷം വെള്ളിപ്പാദസരം മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


ജമുനാ ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകൾ ക്ഷേത്രത്തിൽപോയതായിരുന്നു. ഈ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ജമുനാ ദേവിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി. പാദസരം പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍‌ വയോധിക ഇത് തടഞ്ഞു. ഇതോടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയോധികയുടെ കാലുകൾ വെട്ടിമാറ്റി പാദസരം കവർന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.