28 March 2024 Thursday

സേവാഭാരതി നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

സേവാഭാരതി നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:സേവാഭാരതി നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം സേവാഭാരതി മലപ്പുറം ജില്ലാ ജനറൽ  സെക്രട്ടറി ഇ ടി വിദ്യാധരൻ നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ഷീജ വിജയൻ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് പഞ്ചായത്തിലെ കിഡ്നി രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്ന് വിതരണം ആർഎസ്എസ് തിരൂർ ജില്ലാ കാര്യവാഹ് പിഎസ് സഞ്ജയ് നിർവ്വഹിച്ചു.ആർഎസ്എസ് ജില്ലാ സേവാപ്രമുഖ് ഇ ജയരാജൻ സേവാ സന്ദേശം നൽകി.സേവാഭാരതി ജില്ലാ സെക്രട്ടറി കെവി ഉണ്ണികൃഷ്ണൻ ആശംസ അറിയിച്ചു. സേവാഭാരതി നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി കൃഷ്ണപ്രസാദ് യുവി സ്വാഗതവും,ജോയിൻ്റ് സെക്രട്ടറി മാധവദാസ്  നന്ദിയും പറഞ്ഞു.