29 March 2024 Friday

സേവാഭാരതി പൊന്നാനി കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ckmnews

സേവാഭാരതി പൊന്നാനി  കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


പൊന്നാനി:സേവാഭാരതി പൊന്നാനിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി  കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സേവാഭാരതി പൊന്നാനി പ്രസിഡണ്ട് അഡ്വക്കേറ്റ് സുരേഷ് കുമാർ നിർവഹിച്ചു.സേവാ ഭാരതി  പൊന്നാനിയുടെ  സെക്രട്ടറി സുബ്രഹ്മണ്യൻ വൈസ് പ്രസിഡണ്ട് ബാബു,അനിത ശശിധരൻ  പ്രേമകുമാരി കൂടാതെ സേവാഭാരതി പൊന്നാനിയിലെ ധാരാളം പ്രവർത്തകരും  പങ്കെടുക്കുകയുണ്ടായി.പ്രവർത്തനങ്ങൾക്ക്  കെഎസ്ആർടിസി ഡിപ്പോ പൂർണമായി പിന്തുണ നൽകി പൊന്നാനി ഡിപ്പോ ഇൻസ്പെക്ടർ  വിശ്വംഭരൻ, നിഷാദ് ശുചീകരണ തൊഴിലാളികളായ സുഭാഷിണി, ജയ തുടങ്ങിയവർ സംബന്ധിച്ചു പൊന്നാനിയിലെ എല്ലാ ജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന രീതിയിലെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സേവഭാരതി പൊന്നാനിക്ക് പൊന്നാനി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഇൻസ്പെക്ടർ വിശ്വംഭരൻ, നിഷാദ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.