19 April 2024 Friday

വാടകക്കെടുത്ത വാഹനങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി

ckmnews

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 8 വാഹനങ്ങൾ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു


പെരുമ്പടപ്പ്:വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നിയാസ് പണയം വെച്ച 8 വാഹനങ്ങൾ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂർ, മട്ടന്നൂർ, കൂത്തുപറമ്പ് , കർണാടകത്തിലെ വിരാജ് പേട്ട എന്നിവിടങ്ങളിൽ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.3 ഇന്നോവ കാറുകൾ, 3 സ്വിഫ്റ്റ് കാറുകൾ, 2 വാഗ്നർ കാറുകൾ എന്നിവയാണ് കസ്റ്റഡിയിലെടുത്ത് പെരുമ്പടപ്പ് സ്റ്റേഷനിലെത്തിച്ചത്.വാടക്കെടുത്ത വാഹനങ്ങള്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മാറഞ്ചേരി മുക്കാല സ്വദേശി കരുവീട്ടില്‍ നിയാസ്(37)നെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാഹനങ്ങൾ കണ്ടെടുക്കാനായത്. മാറഞ്ചേരി ,പെരുമ്പടപ്പ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമായി ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞ് വില കൂടിയ കാറുകള്‍ എടുത്ത് തിരിച്ച് കൊടുക്കാതെ മറിച്ചുവിറ്റ് ഒളിവില്‍ കഴിയവെയാണ് ഇയാള്‍ പിടിയിലായത്. ഇത്തരത്തിൽ 32 ഓളം വണ്ടികൾ ഇയാൾ മറിച്ച് വിറ്റിട്ടുണ്ട്.10 ഓളം വണ്ടികൾ ഉടമകൾ നേരിട്ട് പോയി തിരികെ എടുക്കുകയും. ചെയ്തു.വാടകക്കെടുക്കുന്ന വണ്ടികൾ മറ്റിടങ്ങളിൽ കൊണ്ട് പോയി പണയത്തിന് നൽകി ലക്ഷങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ പതിവെന്ന് പെരുമ്പടപ്പ് സി.ഐ ബിജു പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാന്റ് ചെയ്തു