23 April 2024 Tuesday

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം:നബിദിന റാലിയും അന്നദാനവും നടത്തി

ckmnews

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം:നബിദിന റാലിയും  അന്നദാനവും നടത്തി


ചങ്ങരംകുളം:പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികൾ നബിദിന റാലിയും  അന്നദാനവും നടത്തി.വിവിധ മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രാർത്ഥനയും പ്രവാചകകീർത്തന സദസുകളും സ്കൗട്ട്,ദഫ്മുട്ട് തുടങ്ങിയ പരിപാടികളോടു കൂടിയ ഘോഷയാത്രയും തുടർന്ന് വീടുകളിലേക്ക് ഭക്ഷണ വിതരണവും നടത്തി.മഹല്ല് ഖത്തീബുമാർ,മഹല്ല് കമ്മിറ്റി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഘോഷയാത്രകൾക്ക് വിവിധയിടങ്ങളിൽ വിവിവിധ കൂട്ടായ്മകൾ സ്വീകരണം നൽകി,മധുര പാനീയങ്ങളും,പലഹാരങ്ങളും വിതരണം ചെയ്തു.വൈകുന്നേരത്തോടെ വിവിധ മദ്രസകൾ കേന്ദ്രീകരിച്ച് ഇസ്ലാമിക കലാപരിപാടികളും മത്സരങ്ങളും നടക്കും.കോവിഡ് മൂലം രണ്ട് വർഷമായി മുടങ്ങി കിടന്ന ആഘോഷ പരിപാടികൾക്ക് പലയിടത്തും നല്ല ജനപങ്കാളിത്വമുണ്ടായിരുന്നു.