24 April 2024 Wednesday

പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ ചാന്ദ്നി മോഹൻ അന്തരിച്ചു

ckmnews

കൊച്ചി: പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ ചാന്ദ്നി മോഹൻ (34) അന്തരിച്ചു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്  എറണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ഹിരൺ രമണനാണ് ഭർത്താവ്. പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാനായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻറെയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളായിരുന്നു.