18 April 2024 Thursday

തൃശ്ശൂര്‍ ചാലക്കുടിയിൽ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ

ckmnews

തൃശ്ശൂര്‍: ചാലക്കുടി ദേശീയ പാതയിൽ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. പിടിയിലായവരിൽ അരുൺ  ടാറ്റൂ ആർട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണിൽ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറിലാണ് മദ്യം കടത്തുന്നതിനിടെയാണ് ഇവരെ ചാലക്കുടി പൊലീസ് ഇന്ന് പിടികൂടിയത്.