24 April 2024 Wednesday

ഓട്ടോ-ടാക്സി യൂണിയൻ സി.ഐ.ടി.യു.ജില്ലാ സമ്മേളനം വിജയിപ്പിക്കും:ആലംങ്കോട് പഞ്ചായത്ത് കൺവൻഷൻ

ckmnews

ഓട്ടോ-ടാക്സി യൂണിയൻ സി.ഐ.ടി.യു.ജില്ലാ സമ്മേളനം വിജയിപ്പിക്കും:ആലംങ്കോട് പഞ്ചായത്ത് കൺവൻഷൻ


ചങ്ങരംകുളം:ഒക്ടോബർ 15, 16, തിയ്യതികളിൽ തിരൂരിൽ നടക്കുന്ന ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മലപ്പുറം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ചങ്ങരംകുളത്ത് ചേർന്ന ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു.ആലംങ്കോട് പഞ്ചായത്ത് കൺവൻഷൻ തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡണ്ട് എം.എ.നവാബ് ഉദ്ഘാടനം ചെയ്തു.സി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.എം.ഹരിദാസൻ,വി.കെ.മാനു .കെ .പി .സുരേന്ദ്രൻ, പി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി.എം.ഹരിദാസൻ പ്രസിഡണ്ട്, പി.പി.ചന്ദ്രൻ ,എം.രതീഷ്. വൈസ് പ്രസിഡണ്ടുമാർ സി.കെ.പ്രകാശൻ സെക്രട്ടറി, പി വി.വിജയൻ, കെ.പി.സുരേന്ദ്രൻ, ജോയന്റ് സെക്രട്ടറിമാർ, വി, കെ.മാനു ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.