20 April 2024 Saturday

ഇന്ന് നബിദിനം:നാടെങ്ങും വിപുലമായ ആഘോഷപരിപാടികൾ

ckmnews

ഇന്ന് നബിദിനം:നാടെങ്ങും വിപുലമായ ആഘോഷപരിപാടികൾ

ചങ്ങരംകുളം : വിശ്വപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഇന്ന് സമുചിതമായി ആഘോഷിക്കുകയാണ്.

1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ മക്കയിൽ ഭൂജാതനായ തിരുനബിയുടെ 1497-ാം ജന്മദിനമാണ് വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നത്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വന്ന നബിജന്മദിനത്തിന് മഹല്ല്, പള്ളി, മദ്രസ കമ്മിറ്റികളുടെ കീഴിൽ വിപുലമായ ഒരുക്കളാണ് നടത്തിയിട്ടുള്ളത്. മധുര പാനിയങ്ങൾ വിതരണം ചെയ്തും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് ആബലാവൃന്ദം ജനങ്ങളും ആഘോഷത്തിൽ പങ്ക് ചേരും. തിരുപ്പിറവി സമയത്തെ പ്രഭാത മൗലിദ് പാരായണം, പതാക ഉയർത്തൽ , വർണ്ണാഭമായ മീലാദ് ഘോഷയാത്ര, അന്നദാനം, ബൈക്ക് റാലി , വിദ്യാർത്ഥികളുടെ കലാവിരുന്ന്, മീലാദ് സമ്മേളനം തുടങ്ങിയ പരിപാടികൾ ജന്മദിനത്തിന്റെ ഭാഗമായി നാടുകളിൽ നടക്കും