18 April 2024 Thursday

5 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് മഞ്ചേരി പോലീസിന്റെ പിടിയിൽ

ckmnews

5 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് മഞ്ചേരി പോലീസിന്റെ പിടിയിൽ


മലപ്പുറം:ചില്ലറ വിപണിയിൽ കാൽ ലക്ഷം രൂപ വില വരുന്ന നിരോധിത മയക്കുമരുന്ന് ആയ 5ഗ്രാം എംഡിഎംഎ യുമായി പുല്ലാര മേൽമുറി സ്വദേശി പിടിയിലായി.വലിയകത്ത് വള്ളുവമ്പ്രം

പുല്ലാര സ്വദേശി മുഹമ്മദ് അർഷദ് (23)ആണ് പിടിയിലായത്‌.ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ കൊമ്പിങ് ഡ്യൂട്ടിയിൽ  മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നെർക്കോട്ടിക് സ്കോഡ് അംഗങ്ങളും മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചക്കിരിയുടെ നേതൃത്വത്തിൽ  മഞ്ചേരി അഡിഷണൽ എസ്ഐ ബഷീറും സ്പെഷ്യൽ  ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ദിനേഷ് ഐകെ ഷഹേഷ് ആർ ഹരിലാൽ സജീർബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌.ശനിയാഴ്ച  പുലർച്ചെ മഞ്ചേരി നിലമ്പൂർ റോഡിൽ ഉള്ള ബിരിയാണി സെന്ററിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്‌.കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻ ചെയ്തു.