28 March 2024 Thursday

റവന്യൂ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ മീരക്ക് ഗോൾഡ് മെഡൽ

ckmnews


ചങ്ങരംകുളം:റവന്യൂ ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ മീരക്ക് ഗോൾഡ് മെഡൽ.കൊണ്ടോട്ടി ഇഎംഇഎസ് സ്കൂളിൽ വച്ച് നടന്ന ജില്ലാ റവന്യൂ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ 71 കിലോ സീനിയർ വിഭാഗത്തിലാണ് മീര സ്വർണ്ണം നേടിയത്.മൂക്കുതല ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പ്ളസ്ടു വിദ്യാർത്ഥിയായ മീര മൂക്കുതല മനപ്പടിയിൽ താമസിക്കുന്ന പിആർ മധുവിന്റെയും ടിവി രാജേശ്വരിയുടെയും മകളാണ്