28 March 2024 Thursday

കൊയിലാണ്ടിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യാപാരിയെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.   കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊയിൽക്കാവ് സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. രണ്ട് ദിവസമായി ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.