29 March 2024 Friday

കുറ്റിപ്പുറത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

ckmnews

കുറ്റിപ്പുറം: വില്പനക്കായി കൊണ്ടു വന്ന മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫതേഹ്പൂർ സ്വദേശിയായ റൈഹാൻ അലി (30) ആണ് പിടിയിലായത്. ഇയാൾ വളാഞ്ചേരി കാവുംപുറത്ത് താമസിക്കുകയാണ്.