28 March 2024 Thursday

3000 ത്തിലതികം വീടുകളിൽ മധുരപ്പൊതികൾ എത്തിച്ച് ഇർശാദ് മീലാദ് ക്യാമ്പയിനു തുടക്കം കുറിച്ചു

ckmnews

3000 ത്തിലതികം വീടുകളിൽ

മധുരപ്പൊതികൾ എത്തിച്ച്  ഇർശാദ് മീലാദ് ക്യാമ്പയിനു തുടക്കം കുറിച്ചു


ചങ്ങരംകുളം : വീടുകളിൽ തയ്യാറാക്കിയ വ്യത്യസ്ത രുചി ഭേദമുള്ള പലഹാരങ്ങൾ മധുരപ്പൊതികളായി മുവ്വായി രത്തിലേറെ കുടുംബങ്ങളിൽ എത്തിച്ച് നൽകി മീലാദ് ക്യാമ്പയിന് ഇർഷാദിൽ തുടക്കമായി.ഇർശാദ് ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളുടെ സംയുക്ത മീലാദ് കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും ലഭിച്ച മധുരപലഹാരങ്ങളാണ് മറ്റു വീടുകളിൽ നിന്നുള്ള രുചി ഭേദങ്ങൾ കൂടി അനുഭവിച്ചറിയുന്ന വിധം എല്ലാ വീടുകൾക്കും മധുരപ്പൊതിയായി തിരികെ ലഭിച്ചത്.രാവിലെ വിദ്യാർത്ഥികളുടെ വർണ്ണാഭമായ സന്ദേശ യാത്രയും നടന്നു .ഇർശാദ് കേന്ദ്രകമ്മിറ്റി ഭാരവാഹികളായ വാരിയത്ത് മുഹമ്മദലി എം കെ ഹസൻ നെല്ലിശ്ശേരി, എ മുഹമ്മദുണ്ണി ഹാജി, സി വി ജലീൽ അഹ്സനി , പി പി മുഹമ്മദ് ഹാജി, കെ പി എം ബഷീർ സഖാഫി എന്നിവർ യാത്ര നയിച്ചു.

ചെയർമാൻ കേരള ഹസൻ ഹാജി പതാക ഉയർത്തി.മജിലിസുൽ മഹബ്ബക്ക് ഇസ്‌ലാമിക് സയൻസ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി സിദ്ദീഖി, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഷെരീഫ് ബുഖാരി , ഹാദിയ വിമൻസ് കോളേജ് പ്രിൻസിപ്പൽ എ അഹമ്മദ് ബാഖവി , സൈനുൽ ആബിദീൻ സഖാഫി, ജഅഫർ സഖാഫി കൊളപ്പുറം , കെ പി ഉമർ സഖാഫി, വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, വി ശിഹാബുദ്ദീൻ മുസ്‌ലിയാർ, നസീർ റഹ്മാനി നേതൃത്വം നൽകി. വിദ്യാർഥികളുടെ കലാവിരുന്നുകളും ഉണ്ടായി. വിവിധ പരിപാടികൾക്ക് ശേഷം നവംബർ അഞ്ചിന് കാമ്പയിൻ സമാപിക്കും