28 March 2024 Thursday

പിപി റിസ്വാന റഹ്മാന് എംഇഎസ് പൊന്നാനി യൂണിറ്റിന്‍റെ ആദരവ് സമ്മാനിച്ചു

ckmnews

പിപി റിസ്വാന റഹ്മാന് എംഇഎസ് പൊന്നാനി യൂണിറ്റിന്‍റെ ആദരവ് സമ്മാനിച്ചു


പൊന്നാനി:എംജി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്ക് നേടിയ പൊന്നാനി എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി പിപി റിസ്വാന റഹ്മാന് എംഇഎസ് പൊന്നാനി യൂണിറ്റിന്‍റെ ആദരം ജില്ലാ പ്രസിഡന്‍റ് ഒസി സലാഹുദ്ദീന്‍ കൈമാറി. യൂണിറ്റ് പ്രസിഡന്‍റ് ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, സെക്രട്ടറി ഒ സലാം, ജോ. സെക്രട്ടറി അനൂപ് റഹ്മാന്‍, താലൂക്ക് പ്രസിഡന്‍റ് കെകെ ഇക്ബാല്‍, സെക്രട്ടറി കെ ജാബിര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു