20 April 2024 Saturday

പമ്പിങ് സബ്സിഡി ലഭിക്കുന്നില്ല'ഉദ്ധ്യോഗസ്ഥരുടെ സാനിധ്യത്തിൽ ജനറൽ ബോഡി വിളിക്കണം:കോലോത്തുപാടം കോൾപടവ് സംരക്ഷണസമിതി

ckmnews

പമ്പിങ് സബ്സിഡി ലഭിക്കുന്നില്ല'ഉദ്ധ്യോഗസ്ഥരുടെ സാനിധ്യത്തിൽ ജനറൽ ബോഡി വിളിക്കണം:കോലോത്തുപാടം കോൾപടവ് സംരക്ഷണസമിതി


ചങ്ങരംകുളം:എടപ്പാൾ ആലംകോട് നന്നമുക്ക് കൃഷി ഭവനുകളുടെ കീഴിൽ അറുനൂറോളം കർഷകർ കൃഷി ചെയ്യുന്ന കോലത്ത്പ്പാടം കോൾ പ്പടവിലെ  പമ്പിംഗ് സബ് സിഡി വർഷങ്ങളായി ലഭ്യമാകുന്നില്ലെന്ന പരാതിയിൽ ഉദ്ധ്യോഗസ്ഥരുടെ സാനിധ്യത്തിൽ ജനറൽ ബോഡി വിളിക്കണമെന്ന് കോലോത്തുപാടം കോൾപടവ് സംരക്ഷണസമിതി ആവശ്യപ്പെട്ടു.സബ്സിഡി ലഭിക്കാതെ കർഷകർ  ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തൃശൂർ പുഞ്ച സ്പെഷ്യൽ  ഓഫീസർ പൊന്നാനി എഡിഎ പെരുമ്പടപ്പ് എഡിഎ എന്നിവരുടെയും മൂന്ന് കൃഷി ഓഫീസർമാരുടേയും  സാന്നിധ്യത്തിൽ കർഷകരെ രേഖാമൂലം അറിയിച്ചു കൊണ്ട് കർഷകരുടെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.ശ്രീകുമാർ പെരു മുക്ക് അധ്യക്ഷത വഹിച്ചു.കമറുദ്ധീൻ,ഹക്കീം പെരുമുക്ക്. പി. പി.ആസാദ്. സി. വി. യുസഫ്. എ പി.അബ്ദുല്ല കുട്ടി  കെ പി . ജഹാംഗീർ എന്നിവർ സംസാരിച്ചു