19 April 2024 Friday

ചാവക്കാട് രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

ckmnews

തൃശൂര്‍ ചാവക്കാട് രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ആക്രമണം. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയായിരുന്നു കല്ലേറ്.