20 April 2024 Saturday

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ലഹരി വിരുദ്ധ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി

ckmnews

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ലഹരി വിരുദ്ധ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി 


ചങ്ങരംകുളം:കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ കാമ്പയിന് എടപ്പാൾ സബ് ഓഫീസിന് കീഴിൽ എടപ്പാൾ, ചങ്ങരംകുളം എന്നീ രണ്ട് കേന്ദ്രങ്ങളിൽ തുടക്കം കുറിച്ചു.പി.ഗംഗാധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ എടപ്പാളിൽ കെ.രാമദാസ് ഉദ്ഘാടനം ചെയ്തു.ജൂനിയർ സൂപ്രണ്ട് പി.അലവിക്കുട്ടി എടപ്പാളിൽ പ്രതിജ്ഞ ചൊല്ലി ഇ.എസ്.സുകുമാരൻ സ്വാഗതവും എം.മുരളീധരൻ നന്ദിയും പറഞ്ഞു.ചങ്ങരംകുളത്ത് പി.ടി.ഖാദറിൻ്റെ അധ്യക്ഷതയിൽ ഇ.പി.ഏനു സാഹിബ് ഉദ്ഘാടനം ചെയ്തു.എം.അജയഘോഷ് പ്രതിജ്ഞ ചൊല്ലി.പി.എ.അക്ഷയ് സ്വാഗതവും സി.വി.റസാക്ക് നന്ദിയും പറഞ്ഞു.ആശംസകൾ അർപ്പിച്ച് ഇ. പ്രകാശ്.കെ.സി.അലി എന്നിവർ സംസാരിച്ചു.