19 April 2024 Friday

പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കയറിയാൽ മതി; വിദ്യാർഥികളെ മഴയത്ത് നിർത്തിയ ബസ് പോലീസ് പൊക്കി

ckmnews

കണ്ണൂർ: എല്ലാ യാത്രക്കാരും കയറി ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാർഥികളെ കയറാൻ അനുവദിക്കൂ. ചിലപ്പോൾ മുന്നോട്ടെടുത്ത ശേഷം ചാടി കയറണം. കയറിയാൽ സീറ്റുണ്ടെങ്കിലും ഇരിക്കാനും

അനുവദിക്കില്ല. സ്വകാര്യ ബസുകൾ വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യ സംഭവമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി പേരിന് മാത്രമേ ഉണ്ടാകാറുള്ളൂ.


ബുധനാഴ്ച തലശ്ശേരിയിൽ ബസിൽ കയറ്റാതെ കുട്ടികളെ മഴയത്ത് നിർത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരിക്കുകയാണ്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ എസ്ഫ്ഐയുടെ നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അധികൃതർ നടപടിയെടുക്കാൻ തയ്യാറായത്.