28 March 2024 Thursday

പഴഞ്ഞി യംഗ്‌സ് പെരുന്നാൾ കമ്മറ്റി ജീവകാരുണ്യ സദസ് നടത്തി

ckmnews


ചങ്ങരംകുളം: പഴഞ്ഞി യംഗ്‌സ് പെരുന്നാൾ ആഘോഷകമ്മറ്റിയുടെ 21 വാർഷീകത്തിന്റെ ഭാഗമായി ജീവകാരുണ്യ സദസ് നടത്തി.പ്രശസ്ത പിന്നണി ഗാന രചയിതാവ്  ഹരിനാരായണൻ ജീവകാരുണ്യ സദസ് ഉദ്ഘാടനം ചെയ്തു.കാട്ടകമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ രാജൻ അദ്ധ്യഷനായി.ചടങ്ങിൽ  സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഹരി നാരായണൻ , ഡോ. രാവുണ്ണികുട്ടി , റിട്ട: ഡി.വൈ.എസ്.പി കെ.എം. ദേവസ്യ , ലളിതകല അവാർഡ് ജേതാവ് ജോൺസൻ എന്നിവരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ  ആദരിച്ചു.പഴഞ്ഞി കത്തീഡ്രൽ വികാരി, ഫാ. സക്കറിയ കൊള്ളന്നൂർ, ഫാ. സൈമൺ വഴപ്പിള്ളി, പഞ്ചായത്തു പ്രതിപക്ഷ നേതാവ് എം.മണികണ്ഠൻ , വാർഡ് മെബെർ ബബിത ,ഫിലോ, എം. ജയശങ്കർ എന്നിവർ സംസാരിച്ചു.ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 21 കുടുംബങ്ങൾക്ക് മാസ പെൻഷൻ , പെരുന്നാൾ കിറ്റ് ,  അവശത അനുഭവിക്കുന്ന രോഗികൾക്ക് സാമ്പത്തിക സഹായം , ബാൻഡ് വാദ്യം കലാകാരന്മാർക്ക് സഹായം എന്നിവ വിതരണം നടത്തി.ജനറൽ കൺവീനർ ഷാജു സൈമൺ , പ്രസിഡന്റ് ഗ്രീഗറി സ്കറിയ , സെക്രട്ടറി എബി തമ്പി  എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നൽകി.